ഫറൂഖ് കോളജിൽ വിദ്യാർത്ഥികളെ മർദ്ദിച്ച അധ്യാപകരടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തു

First Published 17, Mar 2018, 9:18 AM IST
teacher attack students in FarooK College police book case
Highlights
  • ഫറൂഖ് കോളേജിലെ സംഘർഷം
  • നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ഫറൂഖ് കോളജിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തില്‍ അധ്യാപകരടക്കം നാലുപേര്‍ക്കെതിരെ കേസ്. അധ്യാപകരായ നിഷാദ്, സാജിർ, യൂനുസ് എന്നിവർക്കെതിരെയും ലാബ് അസിസ്റ്റൻറ് ഇബ്രാഹീം കുട്ടിക്കെതിരെയും ഫറോക്ക് പൊലീസ് കേസെടുത്തു. വാൻ ഓടിച്ച വിദ്യാർത്ഥിക്കെതിരെയും കണ്ടാലറിയുന്ന ചിലർക്കെതിരെയും കേസുണ്ട്.

വ്യാഴാഴ്ച നാലാം സെമസ്റ്റർ പരീക്ഷക്ക് ശേഷം നടന്ന ഹോളി ആഘോഷത്തിനിടെയാണ് കോളേജിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ 6 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. അധ്യാപകരും നാട്ടുകാരും ഹോളി ആഘോഷിച്ചതിന് മര്‍ദ്ദിച്ചെന്നാരോപിച്ച്  വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നു. അധ്യാപകർ വിദ്യാർഥികളെ മർദിച്ചു എന്ന ആരോപണം അന്വേഷിക്കാൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചത്.

loader