കോഴഞ്ചേരി മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആദിത്യയെയാണ് അദ്ധ്യപിക മര്‍ദ്ദിച്ചതായി പരാതി. പാഠപുസ്തകം കൊണ്ട് വരാതിരുന്ന വിദ്യാര്‍ത്ഥിനി ക്ലാസ്സില്‍ ബഹളം വച്ചു എന്നാരോപിച്ച് മര്‍ദ്ദിച്ചു എന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. തലവേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ.
ബേറ്റ്
കൂടുതല്‍ ശാരിരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിനി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ തിവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ രക്ഷിതാക്കള്‍ ആറന്മുള പോലിസിനും സാമുഹ്യ നീതി വകുപ്പിനും പരാതി നല്‍കി. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കടുത്തതലവേദന അനുഭപ്പെട്ട വിദ്യാര്‍ത്ഥിനിയെ സ്കാനിംഗിന് വിധേയമാക്കി. ആറന്മുള പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.