അധ്യാപകനോട് ക്രൂദ്ധനായി സംസാരിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലുന്ന വിദ്യാര്‍ത്ഥി തലകൊണ്ട് ഇടിക്കുകയും പിന്നീട് ആക്രമിക്കാനൊരുങ്ങുന്നതും കാണാം.
ന്യൂയോര്ക്ക്: അധ്യാപകര് വിദ്യാര്ത്ഥികളെ തല്ലുന്നതും മാരകമായി മുറിവേല്പ്പിക്കുന്നതിന്റെയുമൊക്കെ നിരവധി വാര്ത്തകള് കണ്ടവരാണ് നമ്മള്. എന്നാല് അധ്യാപകനെ ചോദ്യം ചെയ്ത് ക്ലാസിന്റെ മുന്നിലേക്ക് ഇറങ്ങുന്ന ഒരു വിദ്യാര്ത്ഥിയുടെ പരാക്രമവും തിരിച്ച് അധ്യാപകന്റെ പ്രതികരണവുമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുന്നത്.
അമേരിക്കയിലെ ഏതോ സ്കൂളിലാണ് സംഭവം നടന്നതെന്നാണ് സൂചന. അധ്യാപകനോട് ക്രൂദ്ധനായി സംസാരിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലുന്ന വിദ്യാര്ത്ഥി തലകൊണ്ട് ഇടിക്കുകയും പിന്നീട് ആക്രമിക്കാനൊരുങ്ങുന്നതും കാണാം. ഉടനെ അധ്യാപകന് വിദ്യാര്ത്ഥിയെ പൊക്കിയെടുത്ത് തലകീഴായി നിര്ത്തി ഡെസ്ക്കിലിടിക്കുന്നു. മറ്റ് വിദ്യാര്ത്ഥികള് ഓടിയെത്തി രണ്ട് പേരെയും പിടിച്ച് മാറ്റുന്നതും 30 സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോയില് കാണാം.
