മറ്റെല്ലാവരുടെയും മുന്നില്‍ വച്ച് ജാതി ചോദിച്ചു ആരോപണം അധ്യാപകന്‍ നിഷേധിച്ചു.
മുസാഫര്നഗര്: ഉത്തര്പ്രദേശില് ദളിത് വിദ്യാര്ത്ഥിനിയോട് അധ്യാപകന്റെ ക്രൂരത. ക്ലാസ്മുറിയില് മറ്റെല്ലാവരുടെയും മുന്നില് വച്ച് ജാതി ചോദിച്ച അധ്യാപകന് ദളിത് പെണ്കുട്ടിയെ ക്ലാസിലെ ഏറ്റവും പിന്നിലുള്ള ബെഞ്ചിലേക്ക് മാറ്റിയിരുത്തിയതായി ആരോപണം. മുസാഫര് നഗറിലെ സനാതന് ധര്മ്മ ഇന്റര് സ്കൂളില് അധ്യാപകന് ദളിത് വിദ്യാര്ത്ഥിനിയെ അപമാനിച്ചത്.
ഏഴാം ക്ലാസ് വിദ്യാര്ത്ഥിനിയായ 13കാരിയൊണ് അധ്യാപകന് ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. ഈ സംഭവത്തില് മാനസികമായി തളര്ന്ന പെണ്കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിലെത്തിയ രക്ഷിതാക്കള് പരാതി നല്കുകയും അധ്യാപകനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. പോലീസും പരാതിയില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല് ആരോപണം അധ്യാപകന് നിഷേധിച്ചു.
