പിന്തുണയുമായി സോഷ്യല്‍ മീഡിയർ സ്വിം സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം
സ്വിം സ്യൂട്ട് ധരിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരില് തന്റെ ജോലി നഷ്ടപ്പെട്ട അധ്യാപികയ്ക്കൊപ്പമാണ് റഷ്യന് സോഷ്യല് മീഡിയ ഇപ്പോള്. വിക്ടോറിയ പൊപ്പോവ എന്ന 26 കാരിയ്ക്കാണ് സ്വിം സ്യൂട്ട് ധരിച്ച് മോഡലിംഗ് ചെയ്തതിന്റെ പേരില് അധ്യാപന ജോലി നഷ്ടമായത്. ഓമ്സ്കിലെ നംബര് 7 സ്കൂളില് അധ്യാപികയായിരുന്നു വിക്ടോറിയ. സ്വിം സ്യൂട്ട് ധരിച്ച് എടുത്ത മോഡലിംഗ് ഫോട്ടോകള് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തതോടെ ഇവരെ സ്കൂളില്നിന്ന് പുറത്താക്കുകയായിരുന്നു.

തങ്ങള് സ്വിം സ്യൂട്ട് ധരിച്ചു നില്ക്കുന്ന ഫോട്ടോകള് പോസ്റ്റ് ചെയ്താണ് സ്കൂളിന്റെ നടപടിയ്ക്കെതിരെ സോഷ്യല് മീഡിയയില് പ്രതിഷേധം ശക്തമാകുന്നത്. 3000 ലോറെ പേരാണ് ഇത്തരത്തില് പ്രതിഷേധ ചിത്രങ്ങള് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള് അധ്യാപകരാണ്, അതേസമയം ഞങ്ങള് മനുഷ്യരുമാണ്, അതുകൊണ്ടുതന്നെ സ്കൂളിന് പുറത്തും സോഷ്യല് മീഡിയയിലും വ്യത്യസ്തരായി ഇരിക്കാന് ഞങ്ങള്ക്ക് അവകാശമുണ്ട്. ഒരു അധ്യാപിക സംഭവത്തോട് പ്രതികരിച്ചു.



