കോട്ടയം: നവോദയ സ്കൂളിലെ നാലു വിദ്യാർത്ഥികള്‍ക്ക് അധ്യാപകരുടെ മര്‍ദനം . ഇക്കാര്യം സ്കൂള്‍ പ്രിന‍്സിപ്പിൽ സ്ഥിരീകരിച്ചു . കെ.എസ്.യു പൊലീസിനും ചൈൽഡ് ലൈനും പരാതി നല്‍കിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രിന്‍സിപ്പൽ പ്രത്യേക സമിതിയെ നിയോഗിച്ചു.

വടവാതൂർ ജവഹർനവോദയസ്കൂളിലെ നാല് കുട്ടികളുടെ രക്ഷിതാക്കളാണ് അധ്യാപകർക്കെതിരെ പരാതിയുമായി എത്തിയത്. അധ്യാപകരുടെ മർദ്ദനത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സാരമായി പരിക്കേറ്റെന്നാണ് രക്ഷിതാക്കളുടെ പരാതി. പരാതിയുമായി കൂടുതൽ രക്ഷിതാക്കൾ വന്നതോടെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ പ്രിൻസിപ്പളിനെ ഉപരോധിച്ചു

ഹോസ്റ്റലിൽ കുട്ടികൾ ചീട്ട് കളിക്കുന്നത് വിലക്കുകയാണ് അധ്യാപകർ ചെയ്തതെന്ന് പ്രിൻസിപ്പൾ വിശദീകരിച്ചു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസമിതിയെ നിയോഗിച്ചതായും അവർ അറിയിച്ചു

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൾ വ്യക്തമാക്കി. പ്രിൻസിപ്പളിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.