മധുര: മുടി കൊഴിച്ചിലിൽ മനംനൊന്ത് തമിഴ്നാട്ടിൽ സോഫ്റ്റ്വെയർ എൻജിനിയറായ 27 വയസുകാരൻ ജീവനൊടുക്കി. മധുര ജയ്ഹിന്ദ്പുരം സ്വദേശിയായ ആർ. മിഥുൻ രാജാണ് ജീവനൊടുക്കിയത്. ബംഗളൂരുവിലെ സോഫ്റ്റ്വെയർ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
ത്വക്ക് രോഗം മൂലം മുടി കൊഴിച്ചിൽ വർധിച്ചതിലുള്ള നിരാശയാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മുടി കൊഴിച്ചിൽ തടയുന്നതിനായി രാജ് പല മരുന്നുകളും ഉപയോഗിച്ചു. എന്നാൽ ഫലം കാണാതിരുന്നതോടെ ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞവർഷമാണ് ചെന്നൈ ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് രാജ് ബംഗളൂരുവിലേക്ക് മാറിയത്.
