തിരുവനന്തപുരം: ജല്ലിക്കെട്ടിനായുള്ള പ്രക്ഷോഭം തമിഴകത്ത് അരങ്ങുതകര്‍ക്കുമ്പോള്‍ പിന്തുണയുമായി തലസ്ഥാനത്ത് ടെക്കികള്‍. ജല്ലിക്കെട്ട് നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായാണ് ടെക്നോപാർക്ക് ജീവനക്കാര്‍ തെരുവിലിറങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാട് സ്വദേശികളായ ടെക്നോപാർക്ക് ജീവനക്കാരാണ് ഒരു മണിക്കൂർ നീണ്ട സമരം നടത്തിയത്. കഴക്കൂട്ടത്ത് ടെക്നോപാർക്കിന്റെ പ്രധാന കവാടത്തിന് മുന്നില്‍ 300ലധികം വരുന്ന ജീവനക്കാർ പ്ലക്കാർഡുകളുമേന്തി സമരം നടത്തി. തമിഴ് സംസ്കാരത്തിന്റെ ഭാഗമായി ജല്ലിക്കെട്ട് തിരികെ കൊണ്ടുവരാൻ നിയമ നിർമ്മാണം നടത്തുക, ജല്ലിക്കെട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച 'പെറ്റ' എന്ന സംഘടനയെ നിരോധിക്കുക തുടങ്ങിയായിരുന്നു ടെക്കികളുടെ ആവശ്യം.