റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ ന്യൂയോര്‍ക്ക് പ്രൈമറിയും ജയിച്ച് ഡോണള്‍ഡ് ട്രംപ് വ്യക്തമായ മേല്‍ക്കൈ നേടിയതിന് തൊട്ടു പിന്നാലെയാണ് അസാധാരണ നീക്കത്തിലൂടെ ടെഡ് ക്രൂസും ജോണ്‍ കേസിക്കും കൈകോര്‍ക്കുന്നത്.
മെഡ് മൂന്നിലെ ഇന്‍ഡ്യാന പ്രൈമറിയില്‍ നിന്ന് പിന്മാറുന്ന ജോണ്‍ കെയ്‌സിക്ക് ഇവിടെ ടെഡ് ക്രൂസിനെ പിന്തുണയ്ക്കും. ന്യൂ മെക്‌സിക്കോയിലെയും ഒറേഗണിലെയും പ്രചാരണം നിര്‍ത്തിവച്ച ക്രൂസ് രണ്ട് സംസ്ഥാനങ്ങളിലും കെയ്‌സിക്കിനെ പിന്തുണയ്ക്കാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്‍ഡ്യാനയിലും വിജയിച്ചാല്‍ ട്രംപിനെ തടയാനായേക്കില്ലെന്ന തിരിച്ചറിവാണ് കഴിഞ്ഞ ദിവസം വരെ വാശിയോടെ കൊമ്പുകോര്‍ത്തിരുന്ന ഇരുവരുടെയും മലക്കം മറിച്ചിലിന് കാരണം. 148 കണ്‍വന്‍ഷന്‍ പ്രതിനിധികളുടെ പിന്തുണ മാത്രം ഉള്ള കെസിക്ക് മത്സരരംഗത്ത് തുടരുന്നത് ട്രംപിനെ സഹായിക്കുമെന്നായിരുന്നു ക്രൂസിന്‍റെ മുന്‍ നിലപാട്.
നിലവില്‍ ട്രംപിന് 845 ഉം ക്രൂസിന് 559 ഉം പ്രതിനിധികളുടെ പിന്തുണയുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ 1237 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്. അതേസമയം പ്രൈമറി പോരാട്ടം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണം തുടരുമെന്നും ക്രൂസും കെയ്‌സിക്കും വ്യക്തമാക്കി. പരാജയഭീതിയിലായ എതിരാളികളുടെ ഗതികെട്ട നീക്കമെന്നാണ് ക്രൂസ് കെസിക്ക് കൂട്ടുകെട്ടിനെ ട്രംപ് വിശേഷിപ്പിച്ചത്.
