ബന്ധുവും സുഹൃത്തുക്കളും ചേർന്ന് നാലുവർഷം തുടർച്ചയായി പീഡിപ്പിച്ചതായി പതിനാറുകാരിയുടെ പരാതി. വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചിരുന്നതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ഹൈദരാബാദ്: ബന്ധുവും സുഹൃത്തുക്കളും ചേർന്ന് നാലുവർഷം തുടർച്ചയായി പീഡിപ്പിച്ചതായി പതിനാറുകാരിയുടെ പരാതി. വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചിരുന്നതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബന്ധുവാണ് പെൺകുട്ടിയുടെ വീടിന്റെ മുകളിലത്തെ നിലയിൽവെച്ച് ആദ്യം പീഡനത്തിന് ഇരയാക്കിയത്. ശേഷം മയക്കുമരുന്ന് കലക്കിയ വെള്ളം കുടിപ്പിക്കുകയും അബോധാവസ്ഥയിലായ തന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പിന്നീട് ഈ ചിത്രങ്ങൾവെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. അതേ സമയം ബന്ധുവിന്റെ പെരുമാറ്റത്തിൽ യാതൊരു പന്തികേടും തോന്നിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
ബന്ധു വീഡിയോ സുഹൃത്തുക്കളെ കാണിക്കുകയും ഇവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്നുപേരെ കൂടാതെ എട്ടുപേർ കൂടി തന്നെ ചൂഷണത്തിന് ഇരയാക്കിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ആരോപണവിധേയരായവരിൽ ഒരാളെ പൊലീസ് സാക്ഷിയാക്കി മാറ്റിയതായി കുട്ടിയുടെ കുടുംബം പറഞ്ഞു.
