ദില്ലി: അറുപത്തിയഞ്ചു വയസ്സുള്ള വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പതിനഞ്ചുകാരന്‍ അറസ്റ്റില്‍. പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് വൃദ്ധ പോലീസിനോട് പറഞ്ഞു. ദക്ഷിണ ദില്ലിയിലെ നെബ് സരയിലാണ് സംഭവം. ട

ഇക്കഴിഞ്ഞ 23നും പ്രതി വീണ്ടും വൃദ്ധയുടെ വീട്ടില്‍ എത്തി. എന്നാല്‍ കതകു തുറക്കാന്‍ അവര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് കതകില്‍ ശക്തിയായി ഇടിക്കുകയും പൊളിച്ച് അകത്തുകടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹായത്തിനായി വൃദ്ധ നിലവിളിച്ചപ്പോള്‍ അയല്‍വാസി ഇറങ്ങിവന്നു. ഇതോടെ കൗമാരക്കാരന്‍ സ്ഥലംവിട്ടു. 

വൃദ്ധയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്നുതന്നെ പ്രതിയെ പിടികൂടി. ജുവനൈല്‍ ഹോമില്‍ എത്തിച്ചു. പ്രദേശത്ത് സെക്യൂരിറ്റി ഗാര്‍ഡ് ആണ് കുട്ടിയുടെ പിതാവ്. പഠനം ഉപേക്ഷിച്ച് നടക്കുന്നയാളാണ് പ്രതി. ഇയാളെ വൃദ്ധയ്ക്ക് പരിചയമുള്ളതാണെന്നും പോലീസ് പറഞ്ഞു. വൃദ്ധയെ ഇപ്പോള്‍ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.