സത്ന: മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ തടഞ്ഞുവച്ച് കാര്‍ കത്തിച്ചതിന് കൗമാരക്കാരന്‍ പിടിയില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കരോള്‍ സംഘത്തെ തടഞ്ഞ് വച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മുപ്പതംഗ കരോള്‍ സംഘത്തെയായിരുന്നു തടഞ്ഞ് വച്ചത്. കരോള്‍ സംഘത്തെ ഇറക്കി വിട്ടതിന് ശേഷം ഇവര്‍ സഞ്ചരിച്ച വാഹനം കത്തിക്കുകയായിരുന്നു. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കരോളിനു പോയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്.
Latest Videos
