Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്

പെണ്‍കുട്ടിയും മൗളിനും ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു. കസ്റ്റഡിയില്‍ വച്ച് തന്നെ വീഡിയോ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജെയ്മിയെ കോടിതിയില്‍ ഹാജരാക്കി

teen charged murder indian boy death
Author
Melbourne VIC, First Published Jul 30, 2018, 5:03 PM IST

മെല്‍ബണ്‍: ഓസ്‍ട്രേലിയയില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയുമായി ഡേറ്റിംഗിന് പോയ ഇന്ത്യക്കാരനായ യുവാവ് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ഓസ്‍ട്രേലിയയില്‍ അക്കൗണ്ടിംഗ് വിദ്യാര്‍ഥിയായ മൗളിന്‍ റാത്തോര്‍ഡ്(25) ആണ് കൊല്ലപ്പെട്ടത്. മെല്‍ബണിലെ സാന്‍ബറി തെരുവിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കഴിഞ്ഞ 23ന് രാത്രി ഒമ്പതിനാണ് മൗളിന്‍ പോയത് വീട്ടില്‍ വച്ച് മൗളിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് . ഓസ്‍ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തില്‍ നിന്ന് രക്ഷിക്കാനായില്ല. ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതര പരിക്കുകളേല്‍പ്പിച്ചതിനാണ് ആദ്യം കേസ് എടുത്തതെങ്കിലും പിന്നീട് യുവാവ് മരണപ്പെട്ടതോടെ കൊലാപതക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ജെയ്മി ലീ (18) എന്ന ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയും മൗളിനും ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു. കസ്റ്റഡിയില്‍ വച്ച് തന്നെ വീഡിയോ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജെയ്മിയെ കോടിതിയില്‍ ഹാജരാക്കി.

മൗളിന്‍റെ ഇന്ത്യയിലുള്ള കുടുബവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ മിഷന്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ നിമയപരമായ കാര്യങ്ങള്‍ തീര്‍ത്ത ശേഷം ചിതാഭസ്മം ഇന്ത്യയില്‍ എത്തിക്കാനാകൂ.  നാലു വര്‍ഷം മുമ്പ് അക്കൗണ്ടിംഗ് പഠനത്തിനായാണ് മൗളിന്‍ ഓസ്‍ട്രേലിയയില്‍ എത്തിയത്. 

Follow Us:
Download App:
  • android
  • ios