ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ലക്നൗ: വിവാഹത്തിന് ബന്ധുക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ സിതാപുറിലെ മെഹ്മൂദാബാദിലാണ് സംഭവം. വിരേന്ദ്ര വെർമ (19), രഞ്ജന(18) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും പ്രണയം വീട്ടുകാർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇന്നലെ ഷാജഹാൻപൂർ - ഗോണ്ട പാസഞ്ചറിന് മുമ്പിലാണ് ഇരുവരും ചാടിയത്.

മെയ് 23 ന് ഇരുവരും വീട് വിട്ട് ഇറങ്ങിയിരുന്നു. ഇതോടെ പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് ഇരുവരും വിവാഹിതാരായെന്നാണ് പ്രാഥമിക നിഗമനമെന്ന് മെഹമ്മൂദാബാദ് പൊലീസ് ഇൻസ്‌പെക്ടർ ഗ്വാനേന്ദ്ര സിംഗ് പറഞ്ഞു.