കൗമാരക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ശ്രീനഗര്: കാശ്മീരിലെ കുപ്വാരയില് കൗമാരക്കാരന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില് കണ്ടെത്തി. പ്രദേശവാസികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട ഉടന്തന്നെ പൊലീസില് വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പൊസ്റ്റ്മോര്ട്ടത്തിന് അയച്ചു.
18 കാരനായ മന്സൂര് അഹമ്മദിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. വാര്സണ് ഗ്രാമത്തിലെ അബ്ദുള് സതാര് ഗനിയുടെ മകനാണ് മന്സൂര്. സംബവത്തില് കേസെടുത്ത് അന്പേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
