പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

 മുംബൈ: മഹാരാഷ്ട്രയിലെ താനയില്‍ 14 കാരി പെണ്‍കുട്ടി നിരന്തരമായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി. ഡൊംബിവാലി സ്വദേശിയായ 17കാരനാണ് പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളോ സഹോദരനോ ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തുമായിരുന്ന ആണ്‍കുട്ടി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2017 ഒക്ടോബര്‍ മുതല്‍ 2018 ഫെബ്രുവരി വരെ ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പോക്‌സോ നിയമപ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു.