ദില്ലി: ദില്ലിയില്‍ കൗ​മാ​ര​ക്കാ​രി​യെ ര​ണ്ടു പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ധ്വാ​ർ​ക മെ​ട്രോ​സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നും ടാ​ക്സി​യി​ൽ ക​യ​റി​യ കൗ​മാരക്കാ​രി​യാ​ണ് ബലാത്സംഗത്തിന് ഇ​ര​യാ​യ​ത്. 

പെ​ൺ​കു​ട്ടി കാ​റി​ൽ ക​യ​റു​മ്പോ​ൾ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രാ​ൾ ര​ജോ​ക്രി​യി​ൽ ഇ​റ​ങ്ങി. ഇ​തോ​ടെ വാ​ഹ​നം പെ​ൺ​കു​ട്ടി​യു​മാ​യി ദില്ലി-​ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ലൂ​ടെ ക​റ​ങ്ങി. വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ പീഡിപ്പിക്കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പെ​ൺ‌​കു​ട്ടി​യെ ധ്വാ​ർ​ക സ്റ്റേ​ഷ​നു സ​മീ​പം ഉ​പേ​ക്ഷി​ച്ച് അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.