സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, വരന്‍ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.  

പത്തനംതിട്ട:അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പോലീസ് മുടക്കി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വിവാഹം നാളെ ഗുരുവായൂരില്‍ വച്ച് നടത്താനായിരുന്നു ബന്ധുകളുടെ നീക്കം. 

വിവരമറിഞ്ഞ് സംഭവത്തില്‍ ഇടപെട്ട പോലീസ് കല്ല്യാണം നിര്‍ത്തിവയ്പ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, വരന്‍ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.