ദില്ലി: അയല്‍വാസിയായ മധ്യവയസ്‌കന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച 51 വയസ്സുകാരനായ പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5 പ്രാവശ്യത്തില്‍ കൂടുതല്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മൊഴി നല്‍കി. 

പീഡനം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിക്ക് പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബീഹാര്‍ സ്വദേശിയായ ഇയാള്‍ ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറായി എത്തിയതാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി പെണ്‍കുട്ടി തന്നോട് വയറു വേദനയാണെന്ന് പറഞ്ഞതായി അറിയിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകളും വാങ്ങി കൊടുത്തു. എന്നാല്‍ ഇത് പ്രവര്‍ത്തിച്ചില്ല. ഇതിന്റെ ഫലമായി 24 ആഴ്ച പ്രായമുള്ള കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. 

പരീക്ഷയ്ക്കിടെ വയറു വേദന പറഞ്ഞാണ് പെണ്‍കുട്ടി ടോയ്‌ലറ്റിലേയ്ക്ക് പോയത്. കുഞ്ഞിനെയും പെണ്‍കുട്ടിയെയും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. മകള്‍ വയറു വേദന പറയുമ്പോഴും ഗ്യാസാണെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.