വീനീത് തൊട്ടടുത്ത് കിടന്ന പ്ലാസ്റ്റിക്ക് കസേര എടുത്ത് ആകാശിന്റ ശരീരത്തില്‍ അടിച്ചു രക്ഷപ്പെടുത്തുകയായിരുന്നു
കായംകുളം: വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ 14 വയസ്സുകാരന് രക്ഷപ്പെടുത്തി. പത്തിയൂര് വാലുപുരയിടത്തില് സുരേഷിന്റെ മകന് ആകാശി (13) നാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ കൂട്ടുകാരുമൊത്ത് തൊട്ടടുത്ത വീട്ടില് കളിച്ച് കൊണ്ട് ഇരിക്കുമ്പോള് എര്ത്ത് കമ്പിയില് നിന്ന് വൈദ്യൂതാഘാതം ഏല്ക്കുന്നത്.
പലരും രക്ഷപ്പെടുത്താന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഉടന്തന്നെ സുഹൃത്തായ പുത്തന്ചിറയില് വിജയന്റെ മകന് വീനീത് (14) തൊട്ടടുത്ത് കിടന്ന പ്ലാസ്റ്റിക്ക് കസേര എടുത്ത് ആകാശിന്റ ശരീരത്തില് അടിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്ന്ന് ആകാശിനെ കായംകുളം ഗവ: ആശുപത്രിയില് എത്തിച്ച് ചികിത്സ നല്കി. അകാശ് വിഡോബ ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയും വിനീത് പത്തിയൂര് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥിയുമാണ്.
