Asianet News MalayalamAsianet News Malayalam

സ്കൂളിലേയ്ക്കുള്ള ബസ് കിട്ടിയില്ല, വഴി ചോദിച്ച പതിനാലുകാരനെ വെടിവച്ചു വീഴ്ത്തി

  •  പുതിയ സ്ഥലമായതു കൊണ്ട് വഴി പരിചമില്ലാതിരുന്നതിലാണ് കുട്ടി സമീപത്തെ വീട്ടില്‍ കയറി വഴി ചോദിച്ചത്
teenager shot for asking way to school as he misses school bus

ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും സ്കൂള്‍ ബസ് പോയിരുന്നു. പുതിയതായി എത്തിയ സ്ഥലമായത് കൊണ്ട് സ്കൂളിലേയ്ക്കുള്ള വഴി അത്ര പരിചയമില്ലാത്തത് കൊണ്ട് സമീപത്തെ വീട്ടില്‍ കയറി സ്കൂളിലേയ്ക്കുള്ള വഴി ചോദിച്ചത്. എന്നാല്‍ വാതില്‍ തുറന്നപ്പോള്‍ കുട്ടിയെ കണ്ട വീട്ടമ്മ ഒച്ചയിടുകയും ഇവരുടെ ഭര്‍ത്താവ് കുട്ടിയെ വെടിവയ്ക്കുകയുമായിരുന്നു.

അമേരിക്കയിലെ മിഷിഗണിലാണ് പതിനാലുകാരനെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറുന്ന ആളാണെന്ന് വിചാരിച്ച് വെടിവച്ച് വീഴ്ത്തിയത്. ബ്രണ്ണന്‍ വാള്‍ക്കര്‍ എന്ന പതിനാലുകാരനാണ് വെടിയേറ്റത്. കറുത്ത വര്‍ഗക്കാരനായ കുട്ടി വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയാണെന്ന് കരുതിയാണ് വെടിവച്ചതെന്ന് വെടിവച്ചയാള്‍ പൊലീസിനോട് പറഞ്ഞു. 

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാതില്‍ തുറന്ന ഉടന്‍ വീട്ടമ്മ നിലവിളിക്കാന്‍ ആരംഭിച്ചുവെന്നും സ്കൂളിലേക്കുള്ള വഴി തിരക്കിയാണ് വന്നതെന്ന് പറയാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്നും പിന്നീട് ബ്രണ്ണന്‍ വാള്‍ക്കര്‍ പൊലീസിന് മൊഴി നല്‍കി. വെടി വയ്പില്‍ പരിക്കേറ്റ കുട്ടി ചികില്‍സയിലാണുള്ളത്. 

Follow Us:
Download App:
  • android
  • ios