വിദ്യാർത്ഥികളെ കടലില്‍ കാണാതായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു അധികൃതരെത്താന്‍ വൈകിയതില്‍ പ്രതിഷേധം നാട്ടുകാർ റോഡ് ഉപരോധിച്ചു കടല്‍ പ്രക്ഷുബ്ധമായതും തിരിച്ചടി
കൊച്ചി: വൈപ്പിന് കുഴുപ്പിള്ളി ബീച്ചില് കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥികള്ക്കായി തെരച്ചില് തുടരുന്നു. എന്നാല് അപകടം നടന്ന് മണിക്കൂറുകള് കഴിഞ്ഞിട്ടും തെരച്ചിലിനായി അധികൃതരെത്താത്തതില് പ്രതിഷേധിച്ച് നാട്ടുകാർ വൈപ്പിന് - മുനന്പം സംസ്ഥാനപാത ഉപരോധിച്ചു.
കൂട്ടുകാരുമൊത്ത് കടലില് കുളിക്കാനിറങ്ങിയ പള്ളത്താംകുളങ്ങര സ്വദേശികളായ ആഷിക്ക് ,അയ്യപ്പദാസ് എന്നിവരെയാണ് കാണാതായത്. വിദ്യാർത്ഥികളെ കാണാതായി ഒരുരാത്രികഴിഞ്ഞിട്ടും കടലിലിറങ്ങി തിരച്ചില് നടത്താന് അധികൃതരെത്താത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തീരത്തെത്തിയ ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞുവച്ചു.
പിന്നീട് നേവിയും കോസ്റ്റ്ഗാർഡും മറൈന് എന്ഫോഴ്സിന്റും തിരച്ചിലിനായെത്തി. പക്ഷേ കടല് പ്രക്ഷുബ്ധമായതിനാല് കടലിലിറങ്ങിയുള്ള തിരച്ചില് എളുപ്പമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
