പാറ്റ്ന ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ തള്ളിയ ഹര്‍ജിയുമായി വന്ന് സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് തേജസ്വി യാദവിന് അരലക്ഷം രൂപ പിഴയും വിധിച്ചിരുന്നു

പാറ്റ്ന: ഉപമുഖ്യമന്ത്രിയ്ക്കായുള്ള ബംഗ്ലാവ് ഒഴിയണമെന്ന സുപ്രീംകോടതി വിധി മാനിക്കുന്നതായി തേജസ്വി യാദവ്. തന്‍റെ പോരാട്ടം മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവണ്‍മെന്‍റിന്‍റെ ഏകപക്ഷീയവും വൈര്യം നിറഞ്ഞതുമായ പ്രവര്‍ത്തികള്‍ക്കെതിരെയാണെന്നും അത് തുടരുമെന്നും തേജ്വസി യാദവ് പറ‍ഞ്ഞു. ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാനും സുപ്രീംകോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പിഴ അടയ്ക്ക്കാനുമാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായുള്ള ബെഞ്ച് ഇന്നലെ നിര്‍ദ്ദേശിച്ചത്.

പാറ്റ്ന ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ തള്ളിയ ഹര്‍ജിയുമായി വന്ന് സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് തേജസ്വി യാദവിന് അരലക്ഷം രൂപയാണ് പിഴ വിധിച്ചത്. പ്രതിപക്ഷ നേതാവായ തനിക്ക് ലഭിച്ച ബംഗ്ലാവും ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവും സമാനമായ രീതിയിലുള്ളതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെയാണ് താന്‍ പോരാടിയത് തന്‍റെ ജനാധിപത്യപരമായ പോരാട്ടങ്ങള്‍ തുടരുമെന്നും തേജ്വസി യാദവ് പറഞ്ഞു.