നിയമസഭ പിരിച്ചുവിട്ട്, നേരത്തെ തെരഞ്ഞെടുപ്പു നേരിടുന്ന കാര്യത്തിൽ തെലങ്കാന മന്ത്രിസഭ ഇന്ന് തീരുമാനം എടുത്തേക്കും.

ഹൈദരാബാദ്: നിയമസഭ പിരിച്ചുവിട്ട്, നേരത്തെ തെരഞ്ഞെടുപ്പു നേരിടുന്ന കാര്യത്തിൽ തെലങ്കാന മന്ത്രിസഭ ഇന്ന് തീരുമാനം എടുത്തേക്കും. മുഴുവൻ മന്ത്രിമാരോടും യോഗത്തിനെത്താൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിർദ്ദേശിച്ചു. മന്ത്രിസഭാ യോഗം ചേരും മുമ്പ് റാവു മാധ്യമങ്ങളെ കണ്ടേക്കും. 

തെരഞ്ഞെടുപ്പു നേരെത്തെ ആകാനുള്ള സാധ്യത ഞായറാഴ്ച നടന്ന ടി ആർ എസ് മഹാറാലിയിൽ ചന്ദ്രശേഖര റാവു നൽകിയിരുന്നു. സഭ പിരിച്ചുവിടുന്ന കാര്യം മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ട എന്നാണ് സൂചന.

വൻ ക്ഷേമ പദ്ധതികൾ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചതും നിർണായക തീരുമാനത്തിന് മുന്നോടിയാണെന്നു വിലയിരുത്തല്‍ ഉണ്ട്. സർക്കാരിന് 8 മാസം കാലാവധി ബാക്കി നിൽക്കെയാണ് ടി ആർ എസ്സിന്റെ നീക്കം