Asianet News MalayalamAsianet News Malayalam

ഭാര്യ ചതിച്ച പ്രവാസി നക്സലൈറ്റായി

ദുബൈയില്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായിരുന്നു ജക്കുല. 2016 ലാണ് അദ്ദേഹം തിരിച്ചെത്തുന്നത്. അതിന് ശേഷമാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്

Telangana: Wife elopes, hubby returns from Dubai & becomes Naxalite
Author
Telangana, First Published Oct 16, 2018, 2:37 PM IST

സിര്‍സില്ല:  പൊലീസ് പിടിയിലായ നക്സലൈറ്റ് നേതാവ് ജക്കുല ബാബുവിന്‍റെ എങ്ങനെ നക്സലൈറ്റായി എന്ന സംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. ഒരു പ്രവാസിയായിരുന്ന  ജക്കുല ബാബു സി.പി.ഐ.എം.എല്‍ ജനശക്തി എന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. കഴിഞ്ഞ ദിവസം ഇയാളെ പോലീസ് പിടികൂടിയത്.

ദുബൈയില്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായിരുന്നു ജക്കുല. 2016 ലാണ് അദ്ദേഹം തിരിച്ചെത്തുന്നത്. അതിന് ശേഷമാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് അറിഞ്ഞത്, തന്റെ സമ്പാദ്യമെല്ലാമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് ഇയാള്‍ അറിഞ്ഞത്.

ഭാര്യ തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചെന്നും, ശേഷം കാമുകനൊപ്പം പോയെന്ന് അറിഞ്ഞാണ് ജക്കുല നാട്ടിലെത്തുന്നത്. തുടര്‍ന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുകയായിരുന്നു. ഇറിഗേഷന്‍ കോണ്‍ട്രാക്ടര്‍മാരുടെ സമ്പത്ത് കൊള്ളയടിക്കുന്നതിലായിരുന്നു ജക്കുലയുടെ പ്രധാനശ്രദ്ധ. 2017ലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

ഒക്ടോബര്‍ 6 നാണ് ജക്കുലയെയും ദോകലാ ശ്രീകാന്ത് എന്ന ഒരു കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 44,600 രൂപയും അമേരിക്കന്‍ നിര്‍മ്മിത തോക്കും മറ്റ് വെടിമരുന്നുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios