Asianet News MalayalamAsianet News Malayalam

തെലുങ്ക് ഹാസ്യതാരം വിജയ് ആത്മഹത്യ ചെയ്തു

Telugu Actor Vijay Sai Found Dead in Hyderabad
Author
First Published Dec 11, 2017, 8:19 PM IST

ഹൈദരാബാദ്: തെലുങ്ക് ഹാസ്യതാരം വിജയ് സായി(38) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വസതിയിലാണ് വിജയിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വിജയ് സായിയുടെ പിതാവാണ് മകനെ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച വിജയ് ഉറങ്ങാന്‍ പോയതാകാമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. പിന്നീട് വിളിച്ചിട്ട് വാതില്‍ തുറക്കാതായപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിജയ് സായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹബന്ധം തകര്‍ന്നതും സാമ്പത്തിക പ്രശ്നങ്ങളും മൂലം വിജയ് വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് ജൂബിലി ഹില്‍സ് പോലീസ് അറിയിച്ചു. ഇതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

1992ല്‍ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായി രംഗത്ത് വന്നയാളാണ് വിജയ് സായ്. ബൊമ്മറില്ലു, 2013ല്‍ റിലീസ് ചെയ്ത അമൈലു അബൈലു എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ ചിത്രം.

 

Follow Us:
Download App:
  • android
  • ios