തെലുങ്കാന: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കാഞ്ച ഇലയ്യയുടെ കാല് തല്ലിയൊടിക്കണമെന്ന് തെലുങ്കുദേശം പാര്‍ട്ടി എംപി. ആര്യവൈശ്യ സമൂഹത്തെ അപമാനിക്കുന്ന കാഞ്ച ഇലയ്യയെ വെറുതേ വിടരുതെന്ന് ഏലൂര്‍ എംപി വെങ്കിടേശ്വര റാവുവാണ് ഭീഷണി മുഴക്കിയത്. എഴുത്തുകാരനെ പരസ്യമായി തൂക്കിലേറ്റണം എന്ന് മറ്റൊരു റ്റിടിപി എംപി വെങ്കിടേഷും ആഹ്വാനം ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇലയ്യയുടെ 'വൈശ്യാസ് സോഷ്യല്‍ സ്മഗ്ലേഴ്സ്' എന്ന പുസ്തകത്തിനെതിരെ ആര്യ വൈശ്യമഹാസഭ നേരത്തേ പ്രതിക്ഷേധിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് തെലുങ്കാനയിലെ വാറങ്കലില്‍ വൈശ്യ സംഘടനാ പ്രവര്‍ത്തകര്‍ ഇലയ്യയെ ആക്രമിച്ചത്. വൈശ്യ സമുദായത്തെ അപമാനിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.