ഇന്ത്യന്‍ എയര്‍ഫോഴ്സിനെ ഓര്‍ത്ത് അത്യധികമായി അഭിമാനിക്കുന്നു എന്നാണ് മഹേഷ് ബാബുവിന്‍റെ ട്വീറ്റ്. എയര്‍ഫോഴ്സിന്‍റെ ധീരന്മാരായ പൈലറ്റുമാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും താരം കുറിച്ചിരിക്കുന്നു.
ചെന്നൈ: പുൽവാമ ആക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ എയർഫോഴ്സിന് സല്യൂട്ട് നൽകി തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മഹേഷ് ബാബു ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട് പറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ ഭാര്യാ സഹോദരനും ജെയ്ഷെ കമാന്‍ഡറുമായ യൂസഫ് അസറിനെ ഉള്‍പ്പെടെയുള്ള ഭീകരരെ ഇന്ത്യന്‍ ആര്‍മി വധിച്ചത്.
രാജ്യത്താകെയുള്ള ജനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനമറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സിനെ ഓര്‍ത്ത് അത്യധികമായി അഭിമാനിക്കുന്നു എന്നാണ് മഹേഷ് ബാബുവിന്‍റെ ട്വീറ്റ്. എയര്‍ഫോഴ്സിന്‍റെ ധീരന്മാരായ പൈലറ്റുമാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും താരം കുറിച്ചിരിക്കുന്നു.
