കോട്ടയം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന്‍ കോട്ടയം മേലുകാവില്‍ അറസ്റ്റിലായി. മേലുകാവ് മച്ചിയാണിയില്‍ ബിജോയ് ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ് പ്രതി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് പോസ്‌കോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. വിവരം മറച്ചു വയ്ക്കാന്‍ അമ്മ ശ്രമിച്ചതായും ചൈല്‍ഡ് ലൈന്‍ അന്വേഷണത്തില്‍ കണ്ടെത്തി. സ്‌കൂളിലെ അധ്യാപകരോടാണ് പെണ്‍കുട്ടി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്