കൊല്ലം: കൊല്ലത്ത് ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം. കരുനാഗപ്പള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ശാസ്താംകോട്ടയില്‍ പ്രതിഷേധക്കാര്‍ പൊലിസിന് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ ശാസ്താംകോട്ട എസ്‌ഐയ്ക്കും സിഐയ്ക്കും പരിക്കേറ്റു. ചിന്നക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു സംഘര്‍ഷം. പോലീസ് ഇടപെട്ട് സമരാനുകൂലികളെ മാറ്റിയതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.