ദമസ്​കസ്​: സിറിയയിൽ സ്​​ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടു. വടക്ക്​ കിഴക്കൻ സിറിയയിലെ കുർദ്​ നിയന്ത്രണത്തിലുള്ള ഖമിഷ്​ലിയിലാണ് സഫോടനം നടന്നത്​. സിറിയയിലെ ഔദ്യോഗിക ചാനലാണ്​​ വാർത്ത പുറത്ത്​ വിട്ടത്. സ്ഫോടക വസ്​തുക്കൾ നിറച്ച ട്രക്ക്​ കുർദ്​ സുരക്ഷാ ആസ്​ഥാനത്ത്​ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.

ഇതിനിടെ തുര്‍ക്കി അതിര്‍ത്തിയിലെ ഹസാകെ പ്രവിശ്യയില്‍ മറ്റൊരു സ്‌ഫോടനവും നടന്നു. മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

ഈ മേഖലയിൽ​ ​മുമ്പും ഐ എസ്​ ആക്രമണം നടത്തിയിരുന്നു. സിറിയയുടെ വടക്കൻ ​പ്രദേശങ്ങളിൽ കുർദുകളുടെ പിന്തുണയോടെ അമേരിക്ക നേതൃത്വത്തില്‍ സഖ്യകക്ഷികൾ വ്യോമാ​ക്രമണം നടത്തുന്നുണ്ട്​. കുര്‍ദ്ദുകള്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് ഐഎസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ പിന്തുണയോടെ കുര്‍ദിഷ് പോരാളികളും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും ഹസാകെയില്‍ ആക്രമണം നടത്തിയിരുന്നു.