രാത്രി 9.15 ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഗുല്‍ഷാന്‍ ജില്ലയിലെ യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപമുള്ള ഹോളി അര്‍ട്ടിസാന്‍ റെസ്റ്ററന്റിലാണ് വെടിവെയ്പ്പുണ്ടായത്. വിദേശികള്‍ ധാരാളമായി എത്താറുള്ള സ്ഥലമാണിത്. പത്തോളം വരുന്ന ഭീകരസംഘം ഹോട്ടലിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികളുടെ വെടിയേറ്റ് ഇറ്റലിക്കാരായ രണ്ട് നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 20ഓളം വിദേശികളടക്കം 60ലധികം പേരെ ഭീകരര്‍ ഇവിടെ ബന്ദികളാക്കി വെച്ചിരിക്കുകയാണ്.

അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. പൊലീസും ദ്രുതകര്‍മ്മ സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ആക്രമണം ഇപ്പോഴും തുടരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു. ആക്രമണം നടന്നതായി ധാക്കയിലെ അമേരിക്കന്‍ എംബസിയും സ്ഥിരീകരിച്ചു.