ബ്രിട്ടനില്‍ വീണ്ടും ഭീകരാക്രമണം. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ഇടിച്ചു കയറ്റി രണ്ട് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെത്തുടര്‍ന്ന് ലണ്ടന്‍പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. യാത്രക്കാര്‍ സമീപ പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് പെലീസ് അഭ്യര്‍ത്ഥിച്ചു. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.