. മേഖലയില്‍ പെട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തി. കുല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലേയും, സൈനിക ക്യാമ്പുകളുടേയും സുരക്ഷ വര്‍ദ്ധിപ്പിച്ചു. അതിനിടെ ഉദ്ധപൂരില്‍ രണ്ട് സൈനികരെ കാണാതായതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ചിലെ ബാലകോട് മേഖലയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്