ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു. നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ ആറ് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാലരയോടെ ഭീകരര്‍ അതീവ സുരക്ഷാ മേഖലയായ പൊലീസ് ലൈനില്‍ കടന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തത്.
സൈന്യം ശക്തമായ തിരിച്ചടി നടത്തി. തിരിച്ച് വെടിവച്ചതോടെ ഭീകരര്‍ പിന്‍വാങ്ങി. വിവിധ കെട്ടിടങ്ങളിലായി ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. സൈന്യം മേഖല വളഞ്ഞു. മൂന്നു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.
