കൊച്ചി: കൊച്ചിയിലെ പാരീസ് മോഡല്‍ ആക്രണ ഭീഷണിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കേരളത്തിലെ ഗ്രൂപ്പിനെ തിരിച്ചറിഞ്ഞു. നിരവധി മലയാളികളും ഉള്‍പ്പെട്ട ഗ്രൂപ്പാണിതെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ജമാഅത്തെ ഇസ്ലാമിയുടെ സംവാദ സദസ്സിലേക്ക് ബോംബ് നിറച്ച വാഹനം ഓടിച്ചു കയറ്റുമെന്നായിരുന്നു ഭീഷണി. രാഹുല്‍ ഇശ്വറിനൊപ്പം ജമാഅത്തെ ഇസ്ലാമി നേതാക്കളെയും ഈ ഗ്രൂപ്പ് ലക്ഷ്യമിട്ടു എന്ന നിഗമനത്തിലാണ് കേന്ദ്ര ഇന്‍റലിജന്‍സ്.

മറ്റ് മതവിഭാഗക്കരെ പ്രോല്‍സാഹിപ്പിക്കുന്ന മുസ്ലീങ്ങള്‍ കടുത്ത ഇസ്ലാം വിരുദ്ധരാണെന്നാണ് ഈ ഗ്രൂപ്പിന്‍റെ വിശ്വാസ പ്രമാണം. ആക്രമണത്തിന് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടായിരുന്ന വാഹനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.