കൊലപ്പെടുത്തുമെന്ന് ഭീകരന്റെ ഭീഷണി, മണിക്കൂറുകള്‍ക്കകം സൈനികന്‍ ഭീകരനെ വെടിവച്ച് വീഴ്ത്തി

പുല്‍മാവ: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ദര്‍ബ്ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സമീര്‍ ടൈഗര്‍, ആഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. 

ജമ്മുവിലെ കരസേനയിലെ മേജറായിരുന്ന രോഹിത് ശുക്ളയെ കൊലപ്പെടുത്തുമെന്ന് വെല്ലുവിളിച്ടു കൊണ്ടുള്ള സമീറിന്റെ വീഡിയോ വന്നതിന് പിന്നാലെയാണ് രോഹിത് ശുക്ളയുടെ നേതൃത്വത്തിലുള്ള സംഘം സമീറിനെ വെടിവച്ച് വീഴ്ത്തിയത്. ഇരുഭാഗത്ത് നിനുമുണ്ടായ വെടിവയ്പില്‍ രോഹിത് ശുക്ളയ്ക്ക് പരുക്കേറ്റിറ്റുണ്ട്. 

ഭീകരര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തേയ്ക്ക് പോകാനുള്ള ആളുകളുടെ ശ്രമത്തെ പൊലീസ് ചെറുത്തത് മേഖലയില്‍ സംഘര്‍ഷത്തിന് വഴിതെളിച്ചു. പൊലീസിനും സൈന്യത്തിനും നേരെ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. യുവാക്കളെ വ്യാപകമായി തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്ന സമീര്‍ ടൈഗറിന്റെ മരണം മേഖലയില്‍ തീവ്രവാദികള്‍ക്കുള്ള കനത്ത തിരിച്ചടിയാകുമെന്നാണ് കണക്ക് കൂട്ടുന്നത്