ഷോപിയാനില്‍ സൈനിക വാഹനത്തെ ആക്രമിച്ച ഭീകരനെ വധിച്ചു

First Published 4, Mar 2018, 10:07 PM IST
terrorist killed in the retaliatory operation in Shopian
Highlights
  • ആക്രമണം രാത്രി എട്ട് മണിയോടെ

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരനെ സൈന്യം വധിച്ചു. ഷോപിയാനിലെ പഹനൂ പ്രദേശത്തെ ചെക്ക് പോസ്റ്റിനു സമീപമാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. 

loader