മിര്‍പൂര്‍: പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം തുടങ്ങി. ഇന്ത്യയുടെ മിന്നലാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ അവിടുത്തെ നാട്ടുകാർ ഭീകരര്യാംപുകൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. 

വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പാക് അധിനിവേശ കശ്മീരില്‍ നടന്ന ഭീകരവിരുദ്ധ പ്രകടനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക് അധിനിവേശ കശ്മീരിലെ കൊട്ലി, ചിനാരി, മിര്‍പൂര്‍, ഗില്‍ജിത്ത്, ദിമാര്‍ എന്നിവിടങ്ങളിലെ ജനങ്ങളാണ് പാക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരക്യാമ്പുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

നിരോധിക്കപ്പെട്ട സംഘടനകള്‍ ഇവിടെ അവരുടെ ക്യാമ്പ് നടത്തുന്നു, ഭരണകൂടം അവര്‍ക്ക് റേഷന്‍ നല്‍കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നു ഇത്തരത്തില്‍ തദ്ദേശ വാസികള്‍ മുദ്രവാക്യം വിളിച്ചെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.