ജമ്മു: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കശ്മീരില്‍ മലംഗ്പോറയില്‍ വ്യോമസേനാ താവളത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. പ്രധാന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിവച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസങ്ങളിലും കശ്മീരില്‍ ഭീകരാക്രമണമുണ്ടായി. ശ്രീനഗറിലെ കരന്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെയാണ് അന്ന് ഭീകരാക്രമണം നടന്നത്. അതേസമയം, ജമ്മുവിലെ സുന്‍ജുവാന്‍ കരസേന ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ ഒമ്പത് പേര്‍ വീരമൃത്യു വരിച്ചിരുന്നു.