ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീനിലെയും ലഷ്ക്കറെ ത്വയിബയിലെയും അംഗങ്ങളാണ് കൊല്ലപ്പെട്ടത്

കുല്‍ഗാം: കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച അഞ്ച് ഭീകരരെയും തിരിച്ചറിഞ്ഞു. ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീനിലെയും ലഷ്ക്കറെ ത്വയിബയിലെയും അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇവരിൽ നിന്ന് സൈന്യം ആയുധങ്ങൾ പിടിച്ചെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറ്റുമുട്ടലിൽ എട്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു. കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാത്രി മുതൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. സൈനിക നീക്കത്തിൻറെ ഭാഗമായി പ്രദേശത്തെ ഇൻറർനെറ്റ് സേവനം വിച്ഛേദിച്ചിരുന്നു.