അക്രമികള്‍ക്കു മുന്നില്‍ കൈകൂപ്പിനിന്ന് തന്നെ കൊല്ലരുതെയെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ യുവതിയുടെ അപേ​ക്ഷ കേൾക്കാതെ തോക്കേന്തിയ അക്രമി യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണയാണ് യുവതിക്ക് നേരെ അക്രമി വെടിയുതിർത്തത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ തീവ്രവാദികൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. 

അക്രമികള്‍ക്കു മുന്നില്‍ കൈകൂപ്പിനിന്ന് തന്നെ കൊല്ലരുതെയെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ യുവതിയുടെ അപേ​ക്ഷ കേൾക്കാതെ തോക്കേന്തിയ അക്രമി യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണയാണ് യുവതിക്ക് നേരെ അക്രമി വെടിയുതിർത്തത്. കൊലപാതകത്തിനുശേഷം ദൃശ്യങ്ങള്‍ തീവ്രവാദികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വക്താവ് പറഞ്ഞു. 

ഷോപിയൻ ജില്ലയിലെ ഡ്രാഗാദ് പ്രദേശത്തുനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.