കഴിഞ്ഞ വര്‍ഷം ജൂണ്‍മാസത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തൃശ്ശൂര്‍ ജില്ലയിലേക്കുള്ള പുസ്തകങ്ങള്‍ മഴയത്ത് ഇട്ടത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ പുസ്തകങ്ങള്‍ സ്കൂളുകളിലേക്ക് മാറ്റി തല്‍ക്കാലം തടിയൂരിയ വിദ്യാഭ്യാസ വകുപ്പ് ഇക്കുറി ചെയ്തിരിക്കുന്നതും കഴിഞ്ഞ വര്‍ഷത്തെ അതേ ഏര്‍പ്പാട്. കഴിഞ്ഞവര്‍ഷം പുസ്തകങ്ങള്‍ ഇട്ട അതേ വരാന്തയില്‍ മഴയേല്‍ക്കുംവിധം പുസ്തകങ്ങള്‍ കൂട്ടിവച്ചിരിക്കുന്നു.

ഇനി ഡിപ്പോയുടെ ഉള്ളിലെ ഈ കാഴ്ചയും ദയനീയമാണ്. ഈര്‍പ്പം കടക്കുന്ന മുറിയില്‍ തടിസ്റ്റാന്‍റില്‍ കയറ്റിവച്ചിരിക്കുന്നു പുസ്തകങ്ങള്‍. മുറിയുടെ ഒരുഭാഗത്തുനിന്നും ചിതല്‍ കയറിത്തുടങ്ങിയിട്ടുണ്ട്.
ഇക്കാര്യത്തെക്കുറിച്ച് ഡിഇഒയ്ക്ക് പറയാനുള്ളത് ന്യായീകരണം മാത്രം.

തൃശൂര്‍ ജില്ലയിലെ ഇരുനൂറ്റി അമ്പതിലധികം സര്‍ക്കാര്‍ സ്കൂളുകള്‍ക്കും അതിലധികം വരുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കും വിതരണത്തിന് പുസ്തകങ്ങളെത്തിക്കുന്നത് വെളിയന്നൂരിലെ ഈ ഡിപ്പോയില്‍ നിന്നാണ്.