ത്രിപുരയിലെ ആക്രമണങ്ങളെയും ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവത്തേയും അനുകൂലിച്ച് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്

കൊച്ചി: ത്രിപുരയിലെ ആക്രമണങ്ങളെയും ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവത്തേയും അനുകൂലിച്ച് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. ലെനിന്‍റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു മോഹന്‍ദാസിന്‍റെ അഭിപ്രായ പ്രകടനം.

ലെനിന്‍റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേകം സന്ദേശമോ പ്രശ്‌നമോ ഉണ്ടെന്ന് തോന്നുന്നില്ല. പ്രത്യയ ശാസ്ത്രങ്ങളെ ഒരു പ്രതിമ നീക്കം ചെയ്തതിലൂടെ തകര്‍ക്കാന്‍ പറ്റും. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ആളാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും തന്നെപോലുള്ളവര്‍ നല്‍കുന്നില്ലെന്നും മോഹന്‍ദാസ് പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ത്രിപുരയില്‍ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.