കോർപറേഷന്റെ എംഡി സ്ഥാനമേറ്റെടുത്ത തച്ചങ്കരി ഇപ്പോൾ എല്ലാ ജില്ലകളിലുമെത്തി ജീവനക്കാരെ നേരിൽ കാണുന്ന തിരക്കിലാണ്.   

കോഴിക്കോട്: കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇനിയും കരകയറിയില്ലെങ്കില്‍ കോർപ്പറേഷൻ പൂട്ടുകയല്ലാതെ വേറെ മാർ​​ഗ​മില്ലെന്നും കെ.എസ്.ആർ.ടിസി എംഡി ടോമിൻ തച്ചങ്കരി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. 

കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇത്, എത്ര മുടങ്ങിയാലും ആനുകൂല്യങ്ങൾ കിട്ടുമെന്ന് ജീവനക്കാർ ഇനി കരുതരുത്. ഇനിയും പരാജയപ്പെട്ടാൽ കോർപറേഷൻ അടച്ചു പൂട്ടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.... കോഴിക്കോട് വച്ച് കോർപറേഷൻ ജീവനക്കാരെ കണ്ട തച്ചങ്കരി പറഞ്ഞു. 

ചങ്ക് ബസ് തിരികെ കൊടുത്തതിന്റെ അഭിനന്ദനങ്ങൾ മാത്രമല്ല കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നെന്ന് തച്ചങ്കരി പറയുന്നു. വരുമാനം പ്രതീക്ഷിച്ചല്ല, കെഎസ്ആര്‍ടിസിക്ക് ഒരു പേര് കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാണ് ബസ് തിരികെ കൊടുത്തത്. എന്നാൽ അതിന്റെ പേരിലും കുറേ പഴികേൾക്കേണ്ടി വന്നു. കോർപറേഷന്റെ എംഡി സ്ഥാനമേറ്റെടുത്ത തച്ചങ്കരി ഇപ്പോൾ എല്ലാ ജില്ലകളിലുമെത്തി ജീവനക്കാരെ നേരിൽ കാണുന്ന തിരക്കിലാണ്.