സി പി എമ്മിലെ വനിതാ വാര്‍ഡ് അംഗം ഡി വിജയകുമാരിയുടെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആലപ്പുഴ : തകഴി ഗ്രാമപഞ്ചായത്തിലെ കളത്തില്പ്പാലം 14-ാം വാര്ഡ് ഉപതെരഞ്ഞെടുപ്പ് ചൂടില് . ഇന്ന് വൈകിട്ട് 5 വരെ കളത്തില്പ്പാലം എസ്എന്ഡിപി ഹാളില് ക്രമീകരിച്ചിട്ടുള്ള ബൂത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സി പി എമ്മിലെ വനിതാ വാര്ഡ് അംഗം ഡി വിജയകുമാരിയുടെ മരണത്തെ തുടര്ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പട്ടികജാതി വനിതാ സംവരണ സീറ്റായ 14-ാം വാര്ഡിലെ യു ഡി എഫിലെ രമണി രാജു (കോണ്ഗ്രസ്), എല് ഡി എഫിലെ കെ സുഷമ (സി പി ഐ എം), സിനി നാരായണന് (ബിജെപി) എന്നിവരാണ് മത്സരരംഗത്തുള്ളത്.
14 വാര്ഡുകളുള്ള തകഴി ഗ്രാമപഞ്ചായത്തില് എല് ഡി എഫിന് 6 സീറ്റും യു ഡി എഫിന് 5 സീറും ബി ജെ പിയ്ക്ക് രണ്ടുസീറ്റുമാണുള്ളത്. എല് ഡി എഫ് നിയന്ത്രണത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വാര്ഡിലെ ഉപതെരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളി ഉയര്ത്തുന്നത്. വാര്ഡ് തെരഞ്ഞെടുപ്പിലെ ജയപരാജയം ഭരണപ്രതിസന്ധിക്ക് ഇടവരുത്തും.
