തലശ്ശേരി ലോഗന്‍സ് റോഡില്‍ പ്രവൃത്തിക്കുന്ന ഐഡിബിഐ ബാങ്കില്‍ ഇന്ന് രാവിലെ 9.50ഓടെയാണ് അപകടം . സെക്യൂരിറ്റി ജീവനക്കാരനാ തോക്ക് വൃത്തിയാക്കി തിരനിറയ്ക്കുന്നതിനിടയില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയത്. ധര്‍മ്മടം മേലൂര്‍ സ്വദേശിനി വില്‍നയാണ് അപകടത്തില്‍ മരിച്ചത്. തലയ്ക്ക് പിറകില്‍ വെടിയേറ്റയുടന്‍ വില്‍ന മരിച്ചെന്നാണ് പോലീസ് വ്യക്ത്തമാക്കുന്നത്. 

സംഭവത്തില്‍ ബാങ്കിലെ സുരക്ഷാ ജീവനക്കാരന്‍ ഹരീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. വിമുക്തഭടനായ ഹരീന്ദ്രന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ്. രാത്രിയില്‍ തോക്കിലെ തിര ബാങികിനകത്തെ ലോക്കറില്‍ സൂക്ഷിക്കാറുള്ള ഹരീന്ദ്രന്‍ രാവിലെ വീണ്ടും തോക്ക് വൃത്തിയാക്കി തിരനിറയക്കാറാണ് പതിവ്. 

ഇന്നും ഈ ജോലി ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ കാഞ്ചിവലിഞ്ഞ് വെടിപൊട്ടുകയായിരുന്നു. സുരക്ഷാ ജീവനക്കാരന് രണ്ടരമീറ്റര്‍ അകലെയിരുന്ന് ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട വില്‍ന. വില്‍നയുടെ തലയ്ക്ക് പിറകില്‍ വെടികൊള്ളുന്നത് ബാങ്കിലെ സിസിടിവില്‍ വ്യക്തമായിട്ടുണ്ട്. 

ഇത് പോലീസ് കസ്റ്റഡിയിലെടുത്തു. ആള്‍കൂട്ടില്‍ തോക്ക് അശ്രദ്ധയോടെ കൈകാര്യം ചെയതതാണ് അപകടത്തിന് ഇടയാക്കിയതക്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.മുന്‍ കായിക താരം കൂടിയായ വില്‍ന രണ്ടാഴ്ചമുന്‍പാണ് ബാങ്കില്‍ ജീവനക്കാരിയായെത്തിയത്.