തലശ്ശേരി: സര്‍ക്കാര്‍ ആശുപത്രിയിൽ സംഘർഷം. പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ച യുവതി മരിച്ചത് ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് തലശ്ശേരി ഗവ: ആശുപത്രിയിൽ യുവതിയുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നു.

ഇന്നലെ രാത്രി ഒമ്പത് മണി ആശുപത്രിയിൽ എത്തിച്ച യുവതിക്ക് വേണ്ട ചികിത്സ നൽകിയില്ലെന്ന് ആരോപണം. മൃതദേഹം ഏറ്റുവാങ്ങാതെ യുവതിയുടെ ബന്ധുക്കൾ പ്രതിഷേധം തുടരുകയാണ്. തലശ്ശേരി എം എൽ എ എ എൻ ഷംസീർ ഉൾപ്പെടേയുള്ളവർ സ്ഥലത്ത് എത്തി.