ചങ്ങാടത്തിൽനിന്ന് വെള്ളത്തിൽ വീണ് ഒരാൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴ തലവടിയിൽ ചങ്ങാടത്തിൽനിന്ന് വെള്ളത്തിൽ വീണ് ഒരാൾ മരിച്ചു. കേളപ്പറമ്പിൽ തോപ്പിൽ വീട്ടിൽ പി.എ.വർഗീസാണ് മരിച്ചത്. രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ തലവടി അരീത്തോട്ടിലാണ് അപകടം. സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
