തലയോലപ്പറമ്പ്: സുഹൃത്തായ സാമ്പത്തിക ഇടപാടുകാരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന  കേസില്‍ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുഴിച്ചുമൂടിയെന്ന് പറയപ്പെടുന്ന സ്ഥലത്തിന് സമീപത്ത് നിന്നുമാണ് എല്ലുകള്‍ കണ്ടെത്തിയത്. അതേസമയം ഇത് മരിച്ച മാത്യുവിന്റെ എല്ലിന്‍ കഷണമാണോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തേണ്ടുണ്ട്. 

പ്രദേശത്ത് പോലീസ് തെരച്ചില്‍ തുടരുകയാണ്. ഇവിടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. കുഴിച്ചിട്ടതെന്ന് കരുതുന്ന പ്രദേശം കണക്കുകൂട്ടിയുള്ള ഏരിയ തിരിച്ച ശേഷമായിരുന്നു തെരച്ചില്‍ തുടങ്ങിയത്. 

എല്ലിന്‍ കഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകു. കെട്ടിടത്തിന് നേരെ ആളൊഴിഞ്ഞ ഒരു വീടുണ്ട്. ഈ വീടിന് നേരെയാണ് കുഴിച്ചിട്ടതെന്നാണ് ഇയാള്‍ പറഞ്ഞത്. കയര്‍ കഴുത്തില്‍ കെട്ടിയാണ് കൊലപ്പെടുത്തിയത്.